raimond-pinhero-82
റൈമണ്ട് പിൻഹിറോ

പറവൂർ: കുഞ്ഞിത്തൈ ചീനിക്കപറമ്പിൽ റൈമണ്ട് പിൻഹീറോ (റൈമു അച്ച-82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കുഞ്ഞിത്തെെ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. കുഞ്ഞിത്തൈ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, കുഞ്ഞിത്തൈ ഫാത്തിമ മാതാ മരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഇമ്മാനുവൽ,​ ബെമ്മി, അൽത്താസിയ.