വൈപ്പിൻ: വ്യാപാരി വ്യവസായി ഏകോപനസമിതി ഞാറക്കൽ യൂണിറ്റ് കൺവെൻഷൻ ഞാറക്കൽ വ്യാപാരഭവനിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പോൾ. ജെ. മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് മൂലം വ്യാപാരികൾ നേരിടുന്ന വിഷയങ്ങളിൽ ബന്ധപ്പെട്ടവർ അനുകൂല തീരുമാനമെടുക്കണമെന്നും ഉദ്യോഗസ്ഥപീഡനങ്ങൾ ഒഴിവാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി കെ.എസ്. നിഷാദ്, വൈപ്പിൻ മേഖലാ ജനറൽ സെക്രട്ടറി വി.കെ. ജോയി, പി.ടി. പോൾ, സണ്ണി കുരുവിള, എ.ബി. ലിയോ, സി.എ. ഷാനവാസ്, ടി.എ. അബ്ദുൽറസാക്ക് തുടങ്ങിയവർ പ്രസംഗിച്ചു.