പള്ളുരുത്തി: കുമ്പളങ്ങി സെന്റ്.ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന പെരുന്നാളിന് തുടക്കമായി. ചടങ്ങിന് ഫാ. ജേക്കബ് കയ്യാല കാർമ്മികത്വം വഹിച്ചു. കൊടിമരത്തിന്റെ ആശീർവാദകർമ്മവും നടന്നു. ഫാ. അനൂപ് പോൾ ബ്ളാംപറമ്പിൽ, തങ്കച്ചൻ ചക്കനാട്ട്, ജോസഫ് കട്ടിക്കാട്ട് എന്നിവർ സംബന്ധിച്ചു.