കൊച്ചി: വൈറ്റില ടോക് എച്ച് പബ്ളിക് സ്കൂളിലെ 2620 വിദ്യാർത്ഥികൾ പങ്കെടുത്ത സംഗമം വെർച്വർ പ്ളാറ്റ്ഫോമിൽ സംഘടിപ്പിച്ചു. പൂർവ വിദ്യാർത്ഥിയും വിദേശകാര്യ മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയുമായ പ്രവീൺ വിനോദ് ഉദ്ഘാടനം ചെയ്തു. നടൻ ദുൽഖർ സൽമാൻ മുഖ്യാതിഥിയായി. സ്കൂൾ സ്ഥപക മാനേജരും ഡയറക്ടറുമായ ഡോ.കെ. വർഗീസ്, സ്കൂൾ പ്രസിഡന്റ് ഡോ. അലക്സ് മാത്യു തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ജൂബി പോൾ, വൈസ് പ്രിൻസിപ്പൽമാരായ മീര തോമസ്, മോളി മാത്യു, ഹെഡ്മിസ്ട്രസ് ഷേർലി ഗ്രേസ് ജോൺ, നഴ്സറി വിഭാഗം മേധാവി ബർണസ് ലോപ്പസ് തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ വെർച്വൽ പ്ളാറ്റ്ഫോമിൽ കലാപരിപാടികളും അവതരിപ്പിച്ചു.