കോലഞ്ചേരി: സർവീസ് പെൻഷനേഴ്സ് യൂണിയൻ വടവുകോട് ബ്ലോക്ക് വനിത സെല്ലിന്റെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്ക് ഉദ്ഘാടനം ചെയ്തു. വി.ശശീന്ദ്രൻ നായർ, സി.ഡി.ലളിത, എം.എൻ.കൃഷ്ണൻ, എം.കെ.രാജൻ, വി.എം.ഏലിയാമ്മ, സി.ഡി.പത്മാവദി തുടങ്ങിയവർ സംസാരിച്ചു.