gas
ഇന്ധന, പാചകവാതക വിലവർദ്ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗംഗ്യാസ് സിലിണ്ടർ തോട്ടിലെറിഞ്ഞു പ്രതിഷേധിക്കുന്നു

കൊച്ചി: വനിതാദിനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ധന, പാചകവാതക വില വർദ്ധനവിനെതിരെ ഗ്യാസ് സിലിണ്ടർ തോട്ടിലെറിഞ്ഞു പ്രതിഷേധിച്ചു. വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ നാസർ, ജില്ലാ ജനറൽ സെക്രട്ടറി സിനിജ റോയ്, ട്രഷറർ സുനിത വിനോദ്, സംസ്ഥാന വൈസ് പ്രസിഡന്റ് മായാ ജേക്കബ്, സെക്രട്ടറി ജയാ പീറ്റർ എന്നിവർ നേതൃത്വം നൽകി.

പ്രതിഷേധ യോഗം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, വർക്കിംഗ് പ്രസിഡന്റ് പി.ബി. നാസർ, ജില്ലാ സെക്രട്ടറി അബ്ദുൾ റസാഖ്, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. നിഷാദ് എന്നിവർ സംസാരിച്ചു.