ആലുവ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ശാലിനി ഉദ്ഘാടനം ചെയ്തു. വിമൻ സെല്ലിന്റെയും എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ. കോളേജിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. വിമൻസെൽ അംഗങ്ങൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ക്ളാസ് സംഘടിപ്പിച്ചു. സാനിറ്ററി പാഡുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാർത്ഥിനികളെ ബോധവത്കരിക്കുകയും ബയോ ഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ വിതരണം ചെയ്യുകയും ചെയ്തു.