ആലുവ: പോഞ്ഞാശേരി കടവിൽ കെ.പി. കുഞ്ഞുമുഹമ്മദിന്റെയും (സലീം) ഐഷാബീവിയുടെയും മകൾ ലാമിയയും (മർഹൂം കെ.കെ. കുഞ്ഞുമുഹമ്മദ് ഇസ്ലാമിയുടെയും ചെറുമകൾ) മൂവാറ്റുപുഴ പേഴക്കാപ്പിള്ളി കിഴുക്കാവിൽഫലാഹ് നഗറിൽ കെ.എ. മൂസയുടെയും ഐഷുവിന്റെയും മകൻ ഫഹദും വിവാഹിതരായി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ നിക്കാഹിന് നേതൃത്വം നൽകി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഹമീദ്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എച്ച്. മുഹമ്മദ് കുഞ്ഞ് എന്നിവർ സംബന്ധിച്ചു.