കൊച്ചി: കൊച്ചി മെട്രോയ്ക്കുകീഴിൽ കരാർ കമ്പനികളിലെ ആയിരത്തോളം കരാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാരിന്റെ കുറഞ്ഞകൂലി നൽകണമെന്ന് കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ അവകാശപ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു. സേവന വേതന വ്യവസ്ഥകൾ പുതുക്കുക, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളിലെ അപാകതകൾ പരിഹരിക്കുക, ജോലിഭാരം കുറയ്ക്കുക, കൂടുതൽ നിയമനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കാൻ യോഗം തീരുമാനിച്ചു.
അസോസിയേഷൻ പ്രസിഡന്റ് വി.പി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.