ആലുവ: കോൺഗ്രസ് കളമശേരി നിയോജക മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാർക്കുള്ള പരിശീലന ക്യാമ്പ് കിഴക്കെ കടുങ്ങല്ലൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.വി. പോൾ, ജോസഫ് ആൻറണി, ബാബു മാത്യു, വി.ജി. ജയകുമാർ, നാസ്സർ എടയാർ എന്നിവർ സംസാരിച്ചു. വേണു മുളന്തുരുത്തി, അബ്ദുൾ റഷീദ് എന്നിവർ ക്ലാസെടുത്തു.