kklm
ഗുരു ദീപം 2021അന്താരാഷ്ട്ര വനിതാ ദിനാചരണം എസ്.എൻ.ഡി.പി യോഗം കൗൺസിലറും കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റുമായ ഇ.എസ് ഷീബ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ലോക വനിതാദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ “സ്ത്രീ നേതൃത്വം” എന്ന വിഷയത്തെ ആസ്പദമാക്കി എസ്.എൻ.ഡി.പി യോഗം കൗൺസിലറും കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റുമായ ഇ.എസ് ഷീബ പ്രഭാഷണം നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ശാഖാ അംഗങ്ങളായുള്ള വനിതാ മെമ്പർമാർ, മെറിറ്റിൽ എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ച സാന്ദ്ര രാജ് (പൂവക്കുളം ശാഖ), എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എച്ച്.ആർ എം 5-ാം റാങ്ക് നേടിയ കൃഷ്ണാ മുത്ത് (കിഴകൊമ്പ് ശാഖ), “സ്ത്രീയെ നിൻജന്മമെത്രധന്യം” എന്ന കവിത ആലപിക്കുകയും വനിതാസംഘം കേന്ദ്രസമിതി അംഗവും പ്രഭാഷകയുമായ വത്സല രാജൻ എന്നിവരെ ആദരിച്ചു.
വനിതാ സംഘം പ്രസിഡന്റ് ഷീല സാജു അദ്ധ്യക്ഷയായ യോഗത്തിൽ സെക്രട്ടറി മഞ്ജു റെജി ,വൈസ് പ്രസിഡന്റ് ലളിത , യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ, വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ,യൂണിയൻ വനിതാ സംഘം ട്രഷറർ മിനി ശിവരാജ് എന്നിവർ സംസാരിച്ചു.