കൊച്ചി: അവകാശപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി അപേക്ഷിക്കുന്നതിനു പകരം ആവശ്യപ്പെടുകയാണ് സ്ത്രീകൾ ചെയ്യേണ്ടതെന്നും സംരംഭകത്വത്തിന്റെ കാര്യം വരുമ്പോൾ വനിതകളുടെ അവകാശങ്ങൾക്ക് പരിഗണന ലഭിക്കാറില്ലെന്നും കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ തപൻ റായഗുരു പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ചൂസ് ടു ചലഞ്ച്' എന്നതാണ് ഇക്കുറി സ്റ്റാർട്ടപ്പ് മിഷൻ മുന്നോട്ടുവച്ച പ്രമേയം. നടി കുക്കു പരമേശ്വരൻ, സീമ ചതുർവേദി, വീവേഴ്‌സ് വില്ലേജ് സ്ഥാപക ശോഭ വിശ്വനാഥ്, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ, അഡ്വ. ശാന്തിപ്രിയ തുടങ്ങിയവർ സംസാരിച്ചു.