കൊച്ചി: അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് വൈറ്റിലയിലെ ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നോവേഷൻസിന്റെ വാസ്തുകലാ മഹതി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ആന്ധ്രാപ്രദേശിലെ എ. സുബ്ബലക്ഷ്‌മി, ബംഗളൂരു സ്വദേശിനി നീലം മഞ്ജുനാഥ്, തമിഴ്നാട്ടിലെ ഷെയ്‌ല ശ്രീപ്രകാശ്, തെലങ്കാനയിലെ രേണു ഹസൻ, മഹാരാഷ്ട്രയിലെ ജയശ്രീ ഡി. ദേശ്പാണ്ഡെ, കേരളത്തിലെ ജാബിൻ സഖറിയ എന്നിവരെയാണ് പുരസ്‌കാരം നൽകി ആദരിച്ചത്. കൗൺസിൽ ഒഫ് ആർക്കിടെക്ട് വൈസ് പ്രസിഡന്റ് സ്വപ്‌നകുമാർ, സാമൂഹിക പ്രവർത്തക ക്രിസ്‌റ്റെല്ല ഹാർട്ട്‌സിംഗ്, ആർക്കിടെക്ടുമാരായ ലാലിച്ചൻ സഖറിയ, എൽ. ഗോപകുമാർ, വിജിത്ത് ജഗദീശ്, പ്രൊഫ. ബി.ആർ. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.