ആലുവ: ലോകവനിതാ ദിനത്തിൽ മുപ്പത്തടം സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആലുവ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈല പാറപ്പുറത്തിനെ ആദരിച്ചു. സൂപ്രണ്ട് അനിൽരാജ്, പി.ടി.എ പ്രസിഡന്റ് അബ്ദുൾ സത്താർ, ബിനാനിപുരം സ്റ്റേഷൻ എ.എസ്.ഐ ജോർജ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് സി.പി.എ സിബി അഗസ്റ്റ്യൻ, ഹെഡ്മാസ്റ്റർമാരായ ആൽബി, പ്ലാസിഡ് എന്നിവർ സംസാരിച്ചു.