പള്ളുരുത്തി: വനിതാദിനത്തിൽ വുമൺ ഒഫ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ അർഹരായവർക്ക് തയ്യൽമെഷീൻ നൽകി. ഇതിനോടനുബന്ധിച്ച് വനിതകൾക്ക് ബോധവത്കരണ ക്ലാസ് നടത്തും. ഇന്ന് വൈകിട്ട് 4ന് ചുള്ളിക്കലിൽ നടക്കുന്ന ക്ളാസ് രൂപാ ജോർജ് ഉദ്ഘാടനം ചെയ്യും. ഷീബാലാൽ, സുബൈബത്ത്ബീഗം തുടങ്ങിയവർ സംബന്ധിക്കും.