കൊച്ചി: പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് 11ന് രാവിലെ അഞ്ചിന് മഹാഗണപതിഹോമം നടക്കും. രാവിലെ 7മുതൽ ഗൗരീശങ്കരനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ അഖണ്ഡ പഞ്ചാക്ഷരീ മന്ത്രജപം ആരംഭിക്കും. തുടർന്ന് പാലഭിഷേകങ്ങളും ധാരയും കളഭാഭിഷേകവും നടക്കും.

വൈകിട്ട് അഞ്ചുമുതൽ ശംഖാഭിഷേകം, 108 ലിറ്റർ പാലഭിഷേകം, 1001 കുടം ധാരയും തുടർന്ന് നിറമാല, ചുറ്റുവിളക്കും ദീപാരാധനയും. 7മുതൽ ജിതിൻ വിഷ്ണുവിന്റെ സോപാനസംഗീതവും ലക്ഷ്മി ഹരിഹരന്റെ നേതൃത്വത്തിൽ ഭക്തിഗാനസുധയും. രാത്രി 9 മുതൽ 5001 കുടം ധാരയും ഏകാദശി രുദ്രാഭിഷേകവും. ക്ഷേത്രംതന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തി പറപ്പൂക്കര ഹരി നമ്പൂതിരിയും ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കും.