ആലുവ: മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വനിതാ ദിനം വഞ്ചനാദിനമായി ആചരിച്ചു. ആലുവ ഗാന്ധി പ്രതിമക്ക് മുമ്പിൽ നടന്ന വനിതകളുടെ സംഗമം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു, ജെബി മേത്തർ, സെബ മുഹമ്മദാലി, സരള മോഹനൻ, ലളിത ഗണേഷ്, മുംതാസ് ടീച്ചർ, സാജിത അബ്ബാസ്, ലിസി സെബാസ്റ്റ്യൻ, ലിസ ജോൺസൺ, ലത്തീഫ് പൂഴിത്തറ, ആനന്ദ് ജോർജ് എന്നിവർ സംസാരിച്ചു.