ആലങ്ങാട്: കെ.എസ്. എസ്.പി.യു ആലങ്ങാട് ബ്ളോക്കിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടന്നു. കോങ്ങോർപ്പിള്ളി പെൻഷൻ ഭവനിൽ ചേർന്ന യോഗം ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്തു. ഹൈമവതി അദ്ധ്യക്ഷത വഹിച്ചു. ഏലൂർ നഗരസഭാ കൗൺസിലർ ചന്ദ്രികാ രാജൻ, സോളി എബ്രഹാം,സി.കെ. ഗിരി, കെ.ബി. കുഞ്ഞുമുഹമ്മദ്, പി.ജെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.