jayakrishnan
ലോക വനിതാ ദിനത്തിൽ ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ വനിത ആരോഗ്യ പ്രവർത്തകരെ ബി.ജെ.പി ജില്ല പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആദരിക്കുന്നു

നെടുമ്പാശേരി: ലോക വനിതാദിനത്തിൽ ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ വനിതാ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, വൈസ് പ്രസിഡന്റ് ലതാ ഗംഗാധരൻ, ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി സി. സുമേഷ്, പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീകുമാർ, ജനറൽ സെക്രട്ടറി സേതുരാജ് ദേശം, വൈസ് പ്രസിഡന്റ് ജയൻ വെള്ളായി, സെക്രട്ടറി ടി.ഡി. ദിബീഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.എൻ.സിന്ധു, ശോഭന സുരേഷ്‌കുമാർ, വിജിത വിനോദ് എന്നിവർ പങ്കെടുത്തു.