കൊച്ചി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം തലയോലപ്പറമ്പ് യൂണിയൻ സംഘടിപ്പിച്ച വനിതാദിനാഘോഷം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ വനിതാദിനസന്ദേശം നൽകി. ആധുനിക കാലഘട്ടത്തിൽ ആയുർവേദ ചികിത്സയുടെ പ്രസക്തി എന്ന വിഷയത്തിൽ ഡോ. ആര്യ എണ്ണയ്ക്കാത്തറ ക്ലാസെടുത്തു. സൗജന്യ മെഡിക്കൽ ക്യാമ്പുമുണ്ടായിരുന്നു. കെ.എസ്. അജേഷ്‌കുമാർ, ധന്യ പുരുഷോത്തമൻ, അച്ചു ഗോപി, ഗിരിജ കമൽ തുടങ്ങിയവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു സ്വാഗതവും വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ബീനാ പ്രകാശ് നന്ദിയും പറഞ്ഞു.