ചോറ്റാനിക്കര: ഹൈന്ദവരെ ഒറ്റപ്പെടുത്തി ക്ഷേത്രനഗരി വികസനം അട്ടിമറിക്കുവാൻ ഒരുവിഭാഗം ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് പഞ്ചായത്തിൽ പ്രചരണജാഥ നടത്തുവാൻ ഹിന്ദു ഐക്യവേദി ചോറ്റാനിക്കര പഞ്ചായത്ത്‌ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുധീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ സമിതി ഭാരവാഹികളായി സന്തോഷ്‌കുമാർ (പ്രസിഡന്റ്‌), ചന്ദ്രമോഹൻ (വൈസ് പ്രസിഡന്റ്‌ ), ബിജു ചോറ്റാനിക്കര (ജനറൽ സെക്രട്ടറി), അഞ്ജയ് സതീശൻ (സെക്രട്ടറി), ശരത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.