മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ്ബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. യോഗം മുൻ പഞ്ചായത്ത് മെമ്പർ നസീമ സുനിൽ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് എം ആർ രാജം ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ഗവൺമെന്റ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് കുഞ്ഞുമോൾ മുഖ്യ പ്രഭാഷണം നടത്തി. പുഷ്പ ശ്രീധരൻ, പായിപ്ര കൃഷ്ണൻ , എം.എസ് ശ്രീധരൻ , കെ ഘോഷ്, ഷെയ്ഖ് മുഹമ്മദ്, എം.കെ ജോർജ്, റൂബി കോയാൻ, സൂര്യ സുബ്രഹ്മണ്യൻ, കെ.കെ പുരുഷോത്തമൻ അനന്തു വിജയൻ തുടങ്ങിയവർ സംസാരിച്ചു.