
കൊച്ചി: വനിതാദിനാഘോഷത്തിന്റെ ഭാഗമായി മുട്ടം റെയിൽവേ സ്റ്റേഷൻ നിയന്ത്രിച്ചത് വനിതകൾ. ടിക്കറ്റിംഗ്, ഹൗസ് കീപ്പിംഗ്, കസ്റ്റമർ സർവീസ്, സെക്യൂരിറ്റി, സ്റ്റേഷൻ നിയന്ത്രണം എന്നിവയാണ് വനിതകൾ ഏറ്റെടുത്തത്. ചരിത്രത്തിൽ ആദ്യമായി ഓടുന്ന മെട്രോയിൽ വനിതകളുടെ ഫാഷൻ ഷോയും അരങ്ങേറി. ജെ.ഡി ഇൻസ്റ്റിറ്റ്യൂട്ട് ഫ് ഫാഷൻ ടെക്‌നോളജിയിലെ 20 വിദ്യാർത്ഥികളാണ് ഫാഷൻ ഷോയ്ക്ക് നേതൃത്വം നൽകിയത്.
ആലുവ മെട്രോ സ്റ്റേഷനിൽനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് 'പവൻദൂത്' ഇലക്ട്രിക് ബസ് സർവീസിൽ യാത്രചെയ്യുന്ന സിയാൽ ജീവനക്കാർക്കുള്ള ട്രിപ്പ് പാസും ഇതിനൊപ്പം മെട്രോ പുറത്തിറക്കി. ട്രിപ്പ് പാസ് കൈവശമുള്ള സിയാൽ ജീവനക്കാർക്ക് യാത്രാനിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. കെ.എം.ആർ.എൽ ഡയറക്ടർ ഡി .കെ. സിൻഹ, എയർപോർട്ട് ഡയറക്ടർ എ .സി .കെ നായർ എന്നിവർ ചേർന്ന് പാസ് പുറത്തിറക്കി. വനിതകൾക്ക് പ്രത്യേക ഓഫർ ലഭിക്കുന്ന കൊച്ചി വൺ കാർഡും സിയാലിലെ വനിതാ ജീവനക്കാർക്ക് നൽകി.