kklm
കൂത്താട്ടുകുളത്ത് വനിതാദിനത്തിൽ നടത്തിയ കാൽനടജാഥ സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: വനിതാ ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കൂത്താട്ടുകുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ സംഘടിപ്പിച്ചു.
ജാഥ ക്യാപ്ടൻ നഗരസഭാ കൗൺസിലർ ജിജി ഷാനവാസിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം ബാബുജി സ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റും നഗരസഭ ചെയർപേഴ്സണുമായ വിജയ ശിവൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, കലാ രാജു, സുമ വിശ്വംഭരൻ, ജിഷാ രഞ്ജിത്ത്, ഷാ മോൾ സുനിൽ, ലില്ലി സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. ജാഥ സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.