nanchiama
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കളമശേരി കിൻഡർ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പിന്നണി ഗായിക നഞ്ചിയമ്മയെ കൗൺസിലർ ജമാൽ മണക്കാടൻ പൊന്നാട ചാർത്തി ആദരിക്കുന്നു

കളമശേരി: കിൻഡർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കളമശേരിയിൽ വനിതാദിനം ആചാരിച്ചു. പ്രശസ്ത പിന്നണി ഗായിക നഞ്ചിയമ്മയെ ആദരിച്ചു. നാലായിരത്തോളം തൊഴിലുറപ്പ് സ്ത്രീകൾക്കും, ഹരിത കർമ്മ സേനാംഗങ്ങൾക്കും സൗജന്യ ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ സൽമഅബുബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ അർജുനൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജമാൽ മണക്കാടൻ നഞ്ചിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. നേഴ്സിംഗ് സൂപ്രണ്ട് അംബികാ കുമാരി വനിതാദിന സന്ദേശം നൽകി.
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ ഷഫീക് , നഗരസഭ ആരോഗ്യ കമ്മറ്റി ചെയർമാൻ എ.കെ.നിഷാദ്, കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീജ വിജു എന്നിവർ സംസാരിച്ചു.