കൊച്ചി: വാളയാറിലെ പെൺകുട്ടികളുടെ മാതാവ് നീതിക്കുവേണ്ടി തല മുണ്ഡനംചെയ്തു സമരം നടത്തുന്ന അവസ്ഥയുണ്ടാക്കിയത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കൈരളി പുലയർ മഹാസഭ സംസ്ഥാന സെക്രട്ടറി എൻ.കെ. രമേശൻ പറഞ്ഞു. എറണാകുളം നിയോജകമണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.പി. ഷാജി (പ്രസിഡന്റ്,) ലളിത അയ്യപ്പൻ, സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റുമാർ ) സി.കെ. ഗോപി (സെക്രട്ടറി) സജിത്ത്.പി.എസ് (ട്രഷറർ ) എന്നിവർ ഉൾപ്പെട്ട 15 അംഗ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു.