അങ്കമാലി: കേരള വ്യാപാരി വ്യവസായി എകോപനസമിതി തുറവൂർ യൂണിറ്റ് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും 14ന് നടക്കും. വൈകിട്ട് 3.30 ന് തുറവൂർ മഹാത്മ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷികം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ അദ്ധ്യക്ഷത വഹിക്കും.