binoj-accident-death-para

പറവൂർ: വരാപ്പുഴ പാലത്തിനു സമീപം ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ ചേന്ദമംഗലം വലിയപഴമ്പള്ളിത്തുരുത്ത് വള്ളേക്കടവിൽ സത്യൻ മകൻ ബിനോജ് (48) മരിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അപകടം. എറണാകുളത്തെ സ്വകാര്യ പാർസൽ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന ബിനോജ് അടുത്തിടെ വിരമിച്ചു. ജോലി ചെയ്തതിന്റെ ആനുകൂല്യം വാങ്ങുന്നതിനായി സ്ഥാപനത്തിലേയ്ക്ക് പോകുകയായിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡിൽ നിറുത്തിയിട്ടചരക്കു ലോറിയെ മറികടക്കുന്നതിനിടെ, ലോറി പെട്ടന്ന് എടുത്തപ്പോൾ പുറകിൽ നിന്നുവന്ന ടിപ്പോർ ലോറി ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനോജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: ബേബി, ഭാര്യ: ശ്രീജ (ഡി.ഇ.ഒ ഓഫീസ്, ആലുവ). മകൾ നിധി.