അങ്കമാലി: കോൺഗ്രസ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എസ്.എ ഹാളിൽ നടന്ന പഠനക്യാമ്പ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോയി മുഖ്യപ്രഭാഷണം നടത്തി. കെ.വി.മുരളി, രാജീവ് മേച്ചേരി, അബ്ദുൾ റഷീദ്, അജിത്ത് ജനശക്തി എന്നിവർ ക്ലാസ് നയിച്ചു.