-carrot-krishi-
ചേന്ദമംഗലംത്ത് കാരറ്റ് നൂറുമേനി വിളഞ്ഞപ്പോൾ.

പറവൂർ: കൈത്തറിയുടെ നാടായ ചേന്ദമംഗലത്ത് കാരറ്റും നൂറുമേനി വിളഞ്ഞു. നൂതനമാർഗം പരീക്ഷിച്ച് കൊച്ചങ്ങാടി തുണ്ടത്തിൽ പ്രൊഫ. രമേശനാണ് കാരറ്റ് കൃഷിയിൽ വിളവുണ്ടാക്കിയത്. നാലടി ഉയരത്തിൽ സിലിണ്ടർ രൂപത്തിൽ മെഷ് അടിച്ച് ഉള്ളിൽ നെറ്റ് ഘടിപ്പിച്ച് അതിനകത്താണ് തൈകൾ നട്ടത്. കാരറ്റ് മണ്ണിനടിയിൽ വളരും. ചെടികൾ മെഷിന് മുകളിലൂടെയും മെഷിനകത്തെ നെറ്റിൽ ഇട്ടിരിക്കുന്ന ദ്വാരങ്ങളിലൂടെയും പുറത്തേക്കുവരും. കുറച്ചുസ്ഥലത്ത് കൃഷി ചെയ്യാമെന്നതാണ് പ്രത്യേകത. സ്ഥലപരിമിതിയുള്ളർക്ക് സഹായകമാണിത്.

ഒരു മെഷിന്റെ അകത്തുനിന്നു മാത്രം ഇരുപത്തഞ്ചോളം കാരറ്റ് ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് രമേശൻ പറയുന്നു. നാട്ടിക എസ്.എൻ. കോളജിൽ സുവോളജി വിഭാഗം മേധാവിയായി വിരമിച്ച രമേശൻ പതിനഞ്ച് വർഷമായി കൃഷിയിൽ സജീവമാണ്. കൃഷിഭവന്റെ ഹരിത ഇക്കോഷോപ്പിൽ നിന്നും ലഭിച്ചതും സ്വന്തമായി പാകി മുളപ്പിച്ചതുമായ തൈകൾ ഉപയോഗിച്ചാണ് കൃഷിചെയ്യുന്നത്. പാവൽ, പീച്ചിൽ, പയർ, വെണ്ട, കാബേജ്, കോളിഫ്ലവർ, ചീര തുടങ്ങിയ പച്ചക്കറികളും ഡ്രിപ്പ് ഇറിഗേഷൻ രീതിയിൽ കുക്കുംബറും കൃഷി ചെയ്യുന്നുണ്ട്. 75 ദിവസം മതി വിളവെടുക്കുകാനാകും..