അങ്കമാലി: എറണാകുളം ജില്ല ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു അങ്കമാലി ഏരിയ ജനറൽ ബോഡി അങ്കമാലി എ.പി.കുര്യൻ സ്മാരകഹാളിൽ നടന്നു. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം എം.പി പത്രോസ് ഉദ്ഘാടനം ചെയ്തു. പി.ജെ.വർഗീസ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.പി. ദേവസികുട്ടി, സജി വർഗ്ഗീസ്, പി.എൻ ജോഷി തുടങ്ങിയവർ സംസാരിച്ചു.