വൈപ്പിൻ: മാലിപ്പുറം അലിയാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സെമിനാറിൽ വനിതാവേദി പ്രസിഡന്റ് പ്രസന്ന ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മധുബെൻ പ്രഭാഷണം നടത്തി. എം.ജി. യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് അമൃത സതീശനെ വാർഡ് മെമ്പർ തെരേസ വോൾഗ ആദരിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഗലീലിയ സുബ്രഹ്മണ്യൻ, വനിതാവേദി സെക്രട്ടറി നിഷ ആന്റണി, നോവലിസ്റ്റ് യമുന കണ്ണപ്പശേരി, എ.ഡി.എസ് ചെയർപേഴ്‌സൺ റീജ ഷിബു, ഭാരവാഹികളായ നീന പ്രതീപ്, ധന്യ ദീപേഷ് എന്നിവർ സംസാരിച്ചു.