വൈപ്പിൻ: ഞാറയ്ക്കലിൽ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ ഒരുക്കിയ സിന്തറ്റിക് ഫുട്‌ബോൾ ടർഫ് ഫുട്‌ബോൾ താരം സി.കെ. വിനീത് നാടിന് സമർപ്പിച്ചു. സമർപ്പണ സമ്മേളനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻ മേഴ്‌സിക്കുട്ടനെ ആദരിച്ചു. വാക്ക്‌വേയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിരാജു നിർവഹിച്ചു. സ്‌പോർട്‌സ് സെന്റർ ചെയർമാൻ അജിത്ത് മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഐ മേത്തർ, സെന്റർ മാനേജിംഗ് ഡയറക്ടർ അനിൽ പ്ലാവിയൻസ്, ഡയറക്ടർ ഹാരി റാഫേൽ എന്നിവർ പ്രസംഗിച്ചു.