വൈപ്പിൻ: യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം സംഘടിപ്പിച്ച പഠനക്യാമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാങ്കുറ്റി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.വി. പോൾ, അഡ്വ. കെ.പി. ഹരിദാസ്, ദീപക് ജോയ്, ടിറ്റോ ആന്റണി, പി.എൻ. തങ്കരാജ് എന്നിവർ സംസാരിച്ചു. പി.ടി. തോമസ് എം.എൽ.എ, ജോസഫ് മാർട്ടിൻ, ദീപ്തിമേരി വർഗീസ്, സലീം ഹസൻ എന്നിവർ ക്ലാസെടുത്തു. സമാപന സമ്മേളനം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എം.ജെ. ടോമി, ടി.എം. സുകുമാരപിള്ള, മുനമ്പം സന്തോഷ്, സി.ആർ. സുനിൽ, സൗജത്ത് അബ്ദുൾജബ്ബാർ എന്നിവർ സംസാരിച്ചു.