വൈപ്പിൻ: റൂറൽ അക്കാഡമി ഫോർ മാനേജ്‌മെന്റ് സ്റ്റഡീസിൽ ലോകവനിതാദിനം ആചരിച്ചു. കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ അഡ്വ.സി.എ. മജീദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജിയോപോൾ വനിതാദിന സന്ദേശം നൽകി. സെക്രട്ടറി കെ.എം. അംബ്രോസ് സംസാരിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ളാഷ് മോബ്, ഡോക്യുമെന്ററി, വനിതാക്വിസ് എന്നിവ നടത്തി.