പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. നാടകപ്രവർത്തകയും ഡബിംഗ് കലാകാരിയുമായ ടി.എസ്. ആശാദേവി സെമിനാർ ഉദ്ഘാടനം ചെയ്തു.
വനിതാ വേദി കൺവീനർ സുജ സജീവൻ, ഡോ. വി. രമാകുമാരി, പ്രതിഭ ആന്റണി, മേഴ്‌സി ജോസ്, ജാനറ്റ് ഫ്രാൻസിസ്, വിജി ചന്ദ്രൻ, കെ രവിക്കുട്ടൻ, സെക്രട്ടറി കെ എം മഹേഷ് , സി ജി ദിനേശ് തുടങ്ങിയവർ സംസാരിച്ചു.