womens-day
അന്തർ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗഡന്റ്‌സ് ഒഫ് ഇന്ത്യ സംഘടിപ്പിച്ച ആഘോഷങ്ങൾ ഡോ. എം ബീന ഉദ്ഘാടനം ചെയ്യുന്നു. അലൻ ജോസഫ്, ജോസ് കെ.വി, റോയി വർഗീസ്, ദീപ വർഗീസ്, രഞ്ജിത്ത് ആർ.വാര്യർ, ജോമോൻ കെ.ജോർജ്, പ്രിയ എ. മേനോൻ, സലിം എ, ശ്രീനിവാസൻ പി.ആർ എന്നിവർ സമീപം.

കൊച്ചി: സ്ത്രീയെന്ന നിലയിലുള്ള പ്രത്യേക പരിഗണനയ്ക്കുമപ്പുറം തുല്യമായ ജോലിക്ക് തുല്യപരിഗണനയും ആദരവുമാണ് വേണ്ടതതെന്ന് തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന പറഞ്ഞു. വനിതാദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എറണാകുളം ശാഖയുടെ 'ഇൻസ്പിരേഷണൽ വുമൺ ഒഫ് ദി ഇയർ' അവാർഡ് ഡോ. എം. ബീനയ്ക്ക് ചെയർമാൻ രഞ്ജിത്ത് വാര്യർ സമ്മാനിച്ചു.

ചാർട്ടേഡ് അക്കൗണ്ടന്റായി 25 വർഷം പൂർത്തിയാക്കിയ അനി അജിത ജോണിനെ ആദരിച്ചു. രഞ്ജിത്ത് ആർ. വാര്യർ, സെക്രട്ടറി ദീപ വർഗീസ്, ഐ.സി.എ.ഐ സതേൺ ഇന്ത്യ റീജിയണൽ കൗൺസിൽ മുൻ ചെയർമാൻ ജോമോൻ കെ.ജോർജ്, സുശീല പൈ, പ്രിയ എ. മേനോൻ എന്നിവർ പ്രസംഗിച്ചു.