ecg-mechine-
ഇന്നർവീൽ ക്ലബ് ഓഫ് കൊച്ചിൻ മുസിരിസ് സിറ്റി പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് നൽകുന്ന ഇ.സി.ജി മെഷീൻ സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ ഏറ്റുവാങ്ങുന്നു.

പറവൂർ: ഇന്നർവീൽ ക്ലബ് ഒഫ് കൊച്ചിൻ മുസിരിസ് സിറ്റി താലൂക്ക് സർക്കാർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് ഇ.സി.ജി മെഷീൻ നൽകി. ക്ലബ് ചെയർമാൻ ദീപ്തി അനൂപിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ ഏറ്റുവാങ്ങി. പ്രസിഡന്റ് പ്രീത അനിൽ, സെക്രട്ടറി രാജേശ്വരി ഉണ്ണിക്കൃഷ്ണൻ, ട്രഷറർ നീന ശശി, സരിത ബിജു എന്നിവർ സംസാരിച്ചു.