james
കളമശേരികുസാറ്റിൽ ഇൻ്റർനാഷണൽ റിലേഷൻസ് ആൻ്റ് അക്കാദമിക് അഡ്മിഷൻസ് വിഭാഗം ഡയറക്ടറായി ചുമതലയേറ്റ ഡോ.ജയിംസ് വർഗീസ്

കളമശേരി: കുസാറ്റ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് അക്കാഡമിക് അഡ്മിഷൻസ് വിഭാഗത്തിന്റെ ഡയറക്ടറായി ഡോ. ജെയിംസ് വർഗീസ് ചുമതലയേറ്റു. നിലവിൽ കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനീയറിംഗിലെ മെക്കാനിക്കൽ വകുപ്പു മേധാവിയായ ഡോ. ജെയിംസ് വർഗ്ഗീസ് ബോംബെ ഐ.ഐ.ടിയിൽ നിന്നാണ് പി.എച്ച്.ഡി. ബിരുദം നേടിയത്. അയർലന്റിലെ ലിമെറിക്ക് സർവ്വകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയായ ഡോ. ജെയിംസ് എട്ട് പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചി സർവ്വകാലാശാലാ സെനറ്റ് അംഗം കൂടിയാണ്.