കോലഞ്ചേരി: ഐക്കരനാട് സർവീസ് സഹകരണ ബാങ്ക് കടയിരുപ്പ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് മാസ്‌ക് വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ നായർ പ്രിൻസിപ്പൽ ഐ.ബിന്ദുവിന് കൈമാറി. ഹെഡ്മാസ്റ്റർ അനിൽ കുമാർ അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ആർ.ഐഷാബായ്, പി.കെ.അനീഷ് തുടങ്ങിയവർ സംസാരിച്ചു.