കിഴക്കമ്പലം: പെരിങ്ങാല ഐശ്വര്യ വായനശാലയും ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിങ്ങാല യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതക്കൂട്ടായ്മ നടന്നു. സിനിമ സംഗീത സംവിധായകൻ ലീല ഗിരീഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ധനൂജ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജൻ, ത്രിതല പഞ്ചായത്തംഗങ്ങളായ റസീന പരീത്, നിസാർ ഇബ്രാഹിം, ഗ്രന്ഥശാല നേതൃ സമിതി കൺവീനർ പി.എൻ.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.