കൊച്ചി: കണ്ണമ്പിളളീസ് ഡയബറ്റിക്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും പ്രമേഹ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സുനിത ഡിക്സൺ ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ടൈപ്പ് വൺ പ്രമേഹരോഗത്തെ അതിജീവിച്ച് എസ്.എസ്.എൽ.സി.പരീക്ഷയിൽ 99 ശതമാനം മാർക്ക് നേടിയ വൻഷികയെ ആദരിച്ചു. ഡോ. ജോണി ജെ. കണ്ണമ്പിള്ളി സെമിനാറിന് നേതൃത്വം നൽകി.