yakobaya

കോലഞ്ചേരി: നീതി നൽകുന്നവരോടൊപ്പം എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ യാക്കോബായ സഭയുടെ നിലപാടെന്ന് സഭാ സുന്നഹദോസ്. നിലവിൽ മൂന്ന് മുന്നണികളോടും സമദൂര സമീപനമാണെന്ന് തീരുമാനങ്ങൾ വിശദീകരിച്ച മെത്രാപ്പോലീത്തൻ ട്രസ്​റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

വിശ്വാസികൾ ഇക്കുറി വോട്ട് സഭക്ക് നൽകണം. ഏറ്റവും പ്രധാനം സഭയുടെ നില നിൽപ്പാണ്. അതിന് കൂടെ നിൽക്കുന്നവരെ സഹായിക്കും. ഇക്കാര്യത്തിൽ ആരോടും അയിത്തം കാണിക്കേണ്ടതില്ലെന്നാണ് നിലപാട്. തുടർ നിലപാടുകൾ അടുത്ത ദിവസം സഭയുടെ മാനേജിംഗ് കമ്മി​റ്റി ചേർന്ന് തീരുമാനിക്കും. ട്വന്റി 20 പാർട്ടിയുമായി യാക്കോബായ സഭക്ക് ബന്ധമില്ലെന്നും ഗ്രീഗോറിയോസ് പറഞ്ഞു. സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ്, മീഡിയാ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ്, സഭാ ഭാരവാഹികളായ സി.കെ.ഷാജി ചുണ്ടയിൽ, ഫാ. സ്ലീബ പോൾ വട്ടവേലിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു