
കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ ഷറഫുദ്ദീൻ, മുഹമ്മദ് അലി എന്നിവർക്ക് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതി ജാമ്യം നൽകി. കുറ്റപത്രം നൽകാൻ കസ്റ്റംസ് വൈകിയതിനെത്തുടർന്നാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. കെ.ടി. റമീസ്, ജലാൽ, മുഹമ്മദ് ഷാഫി, റബിൻസ് ഹമീദ്, മുഹമ്മദ് അലി, ഷറഫുദ്ദീൻ എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്നു വാദം തുടരും. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.