കാലടി: 73-ാമത് കാലടി മഹാശിവരാത്രി ഒരുക്കങ്ങൾ പൂർത്തിയായി. സ്റ്റേജുപരിപാടികളും പൊതുസമ്മേളനവും ഒഴിവാക്കി. ഗണപതിഹോമം, തിലഹോമം, അഭിഷേകം, ധാര എന്നിവ മണപ്പുറത്തെ ക്ഷേത്രത്തിൽ നടന്നുവരുന്നു. 11ന് രാവിലെ നിർമ്മാല്യ ദർശനം, അഭിഷേകം, ധാര, അഷ്ടദ്രവ്യ മഹാഗണപതിഹോമം, തിലഹോമം, മൃത്യുഞ്ജയഹോമം, നവകം, പഞ്ചഗവ്യം, കരിക്ക് അഭിഷേകം.
ബലിതർപ്പണത്തിന് അഞ്ചു ബലിത്തറകൾ സജ്ജീകരിച്ചിട്ടുണ്ട്. അഭിലാഷ് ശാന്തി ചേർത്തല, ശിവദാസ് ശാന്തി നന്തിക്കര, വിജയകുമാർ ശാന്തി തോട്ടക്കാട്ടുകര, ചിറമല ഇല്ലത്ത് നീലകണ്ഠൻ ഇളയത് എന്നിവരുടെ നേതൃത്വത്തിലാണ് ബലിതർപ്പണം. മണപ്പുറത്തേക്ക് ജങ്കാർ സർവീസുണ്ടാകും. വി.എസ്. സുബിൻകുമാർ (പ്രസിഡന്റ്), കെ.എസ്. ജയൻ (സെക്രട്ടറി), സിദിൽകുമാർ (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.