ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാർക്കായി സംഘടിപ്പിച്ച പരിശീലനക്യാമ്പ് 'ഫോക്കസ് 2021' കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ദുരിതത്തിലാക്കുകയും വിശ്വാസികളെ മുറിവേൽപ്പിക്കുകയും യുവജനങ്ങളെ കബളിപ്പിക്കുകയും ചെയ്ത പിണറായി സർക്കാരിനെതിരെ അലയടിക്കുന്ന ജനരോഷം ചെപ്പടിവിദ്യകൾ കൊണ്ട് മറച്ചുവെക്കാനാകില്ലെന്നും സമീപദിവസങ്ങളിൽ പുറത്തുവന്ന വാർത്തകൾ കേരളീയരെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
വി.ഡി. സതീശൻ എം.എൽ.എ, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, എം.എ. ചന്ദ്രശേഖരൻ, കെ.പി.സി.സി സെക്രട്ടറി ജെബി മേത്തർ, എസ്‌സിക്യുട്ടീവ് അംഗം തോപ്പിൽ ഗോപകുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി. ജോർജ്, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റുമാരായ പി.വൈ. വർഗീസ്, തോപ്പിൽ അബു, ലത്തീഫ് പൂഴിത്തുറ എന്നിവർ പ്രസംഗിച്ചു.