കരുമാല്ലൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ കരുമാല്ലൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. ആലങ്ങാട് ഏരിയ സെക്രട്ടറി ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ലളിത സന്തോഷ് നയിച്ച ജാഥ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. മനക്കപ്പടിയിൽ നടന്ന സമാപന സമ്മേളനത്തിൽ വി. സി. അഭിലാഷ്, ലളിത സന്തോഷ് എന്നിവർ സംസാരിച്ചു.