കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ വാർഷികം, അദ്ധ്യാപക രക്ഷകർതൃസംഗമം, അവാർഡ് ദാനം തുടങ്ങിയ ഉൾപ്പെടുത്തി നടത്തിയ വർണോത്സവം 2021 ശ്രദ്ധേയമായി.ഗൂഗിൾ മീറ്റ് വഴിയാണ് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചത്.സ്കൂളിൽ ബിഗ് സ്ക്രീനിലും നവമാധ്യമങ്ങൾ രക്ഷിതാക്കളിലേക്കും നാട്ടുകാരിലേക്കും പരിപാടികൾ എത്തിച്ചു.നടൻ അജിത് കൂത്താട്ടുകുളം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ മുഖ്യപ്രഭാഷണം നടത്തി. ദൃശ്യം 2 അഭിനേതാക്കളായ രഞ്ജിനി ജോർജ്, അജിത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൽ.എസ്.എസ്.,യു.എസ് എസ് വിജയികൾക്കും എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയവർക്കും പുരസ്കാരങ്ങൾ നൽകി. കൗൺസിലർ പി.ആർ സന്ധ്യ, ബി.പി.സി ബിബിൻ ബേബി,
ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, ഹണി റെജി, ടി.വി.മായ, ജെസി ജോൺ, ഷീബ.ബി പിള്ള, കൺവീനർ കെ.ഗോപിക എന്നിവർ സംസാരിച്ചു.