vinodini

കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഐ ഫോൺ വിവാദത്തിൽ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായേക്കും. രാവിലെ 10ന് കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.ലൈഫ് മിഷൻ ഇടപാടിൽ കരാറുകാരായ യൂണിടാക്കിന്റെ ഉടമ സന്തോഷ് ഈപ്പൻ കോഴയായി നൽകിയ ആറ് ഫോണുകളിൽ 1.13 ലക്ഷം രൂപ വില വരുന്ന ഐ ഫോണിൽ ഉപയോഗിച്ചത് വിനോദിനിയുടെ പേരിലുള്ള സിം ആണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് വിവാദമായതോടെ ഫോൺ സ്വിച്ച് ഓഫായി. ഒരിടവേളയ്ക്ക് ശേഷം മറ്റു സിമ്മുകൾ ഫോണിൽ ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി. ഫോൺ എങ്ങിനെ ലഭിച്ചെന്നും, ആർക്കാണ് കൈമാറിയതെന്നും മറ്റുമുള്ള വിവരങ്ങളാണ് കസ്റ്റംസ് വിനോദിനിയിൽ നിന്ന് തേടുക.