കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ പ്രവർത്തക യോഗം ഇലക്ഷൻ മാനേജ്‌മെന്റ് കമ്മിറ്റി രൂപികരിച്ചു. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ചാലക്കുടി ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എ.എൻ. രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പി.എസ്. ജയരാജ്, വൈസ് പ്രസിഡന്റുമാരായ സി.എൻ. രാധാകൃഷ്ണൻ, അജി നാരായണൻ, സുരേഷ് ചന്തേലി, ടി.എസ്. ബൈജു, എം.ആർ. സത്യൻ, ട്രഷറർ ഷൈജു മനയ്ക്കപ്പടി, യുവജനസേന ജില്ലാ പ്രസിഡന്റ് സതീഷ് കാക്കനാട് എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ദേവരാജൻ, പി.ബി. സുജിത്ത്, വി.ടി ഹരിദാസ്, പി.കെ. വേണു, സി.കെ. ദിലീപ്, കെകെ. പീതാംബരൻ, പി.എ. സോമൻ, രഞ്ജിത്ത് രാജ്, എൻ.കെ. സജീവ് പറവൂർ, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.